തളിപ്പറമ്പ്: തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, തൊഴിൽ ദിനം 200 ആയി ഉയർത്തുക, ദിവസ വേതനം 600 രൂപയായി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ തളിപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ച് സംഘടിപ്പിച്ചു. സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് പി.കെ. വിനോദിനി അധ്യക്ഷത വഹിച്ചു. കെ.സി. സുമിത്രൻ, എം.പി. ദാമോദരൻ, ഒ. സുഭാഗ്യം, വി. പ്രേമരാജൻ എന്നിവർ സംസാരിച്ചു. -------------------- പടം - എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ തളിപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ച് സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.