അറവു മാലിന്യം കടലിൽ തള്ളാനെത്തിയ യുവാവിനെ പിടികൂടി

തലശ്ശേരി: വാഹനത്തിൽ അറവ് മാലിന്യം ശേഖരിച്ച് കടലിൽ തള്ളാനെത്തിയ യുവാവിനെ നഗരസഭ കൗൺസിലറുടെ നേതൃത്വത്തിൽ പിടികൂടി. ഇരിട്ടി, പാനൂർ, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച അറവ് മാലിന്യം തലശ്ശേരി കടലിൽ തള്ളുന്നതിനിടെയാണ് ഇതരസംസ്ഥാനക്കാരനായ യുവാവിനെ മട്ടാമ്പ്രം വാർഡ് കൗൺസിലർ ഫൈസൽ പുനത്തിലും പ്രദേശവാസികളും ചേർന്ന് പിടികൂടിയത്. കടലിൽ പതിവായി അറവുമാലിന്യം തള്ളുന്നതായി നേരത്തെ പരാതികൾ ഉയർന്നിരുന്നു. തലശ്ശേരി കടപ്പുറം കേന്ദ്രീകരിച്ച് ഇതിനായി നിരീക്ഷണവും ആരംഭിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി മാലിന്യം തളളുന്നതിനിടയിലാണ് യുവാവിനെ കൈയോടെ പിടികൂടിയത്. മാലിന്യവുമായി എത്തിയ വാഹനം പിന്നീട് പൊലീസിന് കൈമാറി. നഗരസഭ ആരോഗ്യ വിഭാഗം തലശ്ശേരിക്കാരനായ അഷ്റഫിൽ നിന്ന് 25,000 രൂപ പിഴ ഈടാക്കിയ ശേഷമാണ് വാഹനം പൊലീസ് വിട്ടുനൽകിയത്. കുറ്റം വീണ്ടും ആവർത്തിക്കുന്ന പക്ഷം വാഹനം കണ്ടുകെട്ടുമെന്ന് ഹെൽത്ത് സൂപ്പർവൈസർ കെ. പ്രമോദ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.