ഡ്രൈവർ രക്ഷപ്പെട്ടു ഇരിട്ടി: ഇരിട്ടി -മട്ടന്നൂർ റൂട്ടിൽ കീഴൂരിൽ റോഡരികിൽ നിർത്തിയിട്ട . കാറിന്റെ മുൻഭാഗം തകർന്നു. അപകടത്തിൽ കാർ ഡ്രൈവർ വള്ളിത്തോട് സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച പുലച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. മട്ടന്നൂർ ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് വരുകയായിരുന്ന കാർ റോഡിനോട് ചേർന്ന് നിർത്തിയിട്ട ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. രാത്രികാലങ്ങളിൽ ഇരിട്ടിയിലും സമീപപ്രദേശങ്ങളിലും സ്വകാര്യബസുകൾ, ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പ്രധാന റൂട്ടുകളിൽ റോഡിനോട് ചേർന്ന് നിർത്തിയിടുന്നത് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കാറുണ്ട്. എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങളുടെ അമിത പ്രകാശം കാരണം പലപ്പോഴും മുന്നിൽ റോഡരികിൽ നിർത്തിയിട്ട വാഹനങ്ങൾ ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടാത്ത സാഹചര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.