കണ്ണൂര്‍: മതവിശ്വാസത്തെ ചൂഷണം ചെയ്ത് അധികാരം നിലനിര്‍ത്താന്‍ ഫാഷിസ്റ്റുകള്‍ ശ്രമിക്കുകയാണെന്ന് മുസ് ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മുസ് ലിംലീഗ് ജില്ല പ്രവര്‍ത്തക കൺവെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മതാചാര്യന്മാര്‍ ഒരിക്കലും വിഘടന വാദത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ല. ഒരുമിക്കലും അനുരഞ്ജനവുമാണ് രാജ്യത്തിന്റെ പൈതൃകം. സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും നല്ലകാലം ഇന്ത്യയുടെ പ്രത്യേകതയായിരുന്നു. വീഴ്ചയുണ്ടെങ്കില്‍ തിരുത്തലാണു നമ്മുടെ ബാധ്യത. എന്നാല്‍, ഇന്നു തര്‍ക്കിക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യം. പുതിയകാലത്ത് ഉച്ചത്തില്‍ സംസാരിക്കുന്നവരാണ് ജയിക്കുന്നത്. വ്യത്യസ്ത അഭിപ്രായങ്ങള്‍ പങ്കുവെച്ച് പരിഹാരം കണ്ടെത്തുകയാണ് മാതൃകയെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ജില്ല പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ദേശീയ സംഘടന സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍സെക്രട്ടറി പി.എം.എ. സലാം, സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി, എം.എല്‍.എമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, എന്‍. ഷംസുദ്ദീന്‍, പി. ഉബൈദുല്ല, സെക്രട്ടറി കെ.എം. ഷാജി, കെ.എസ്. ഹംസ, അബ്ദുറഹ്മാന്‍ രണ്ടത്താണി, സി.എച്ച്. റഷീദ്, അബ്ദുല്‍കരീം ചേലേരി, വി.പി. വമ്പന്‍, എസ്. മുഹമ്മദ്, എന്‍.എ. അബൂബക്കര്‍, ടി.എ. തങ്ങള്‍, ഇബ്രാഹിം മുണ്ടേരി, കെ.വി. മുഹമ്മദലി ഹാജി, കെ.ടി. സഹദുല്ല, കെ.എ. ലത്തീഫ്, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി, കെ.പി. താഹിര്‍, എം.പി.എ. റഹീം, സുഹറ മമ്പാട്, റോഷ്‌നി ഖാലിദ്, സി. സീനത്ത്, പി. സാജിദ, പി.കെ. നവാസ്, സി.കെ. നജാഫ്, നസീര്‍ നെല്ലൂര്‍, എം.എ. കരീം, പാണക്കാട് നൗഫല്‍ അലി തങ്ങള്‍, ഡെപ്യൂട്ടി മേയര്‍ കെ. ഷബീന എന്നിവർ പങ്കെടുത്തു. ---------- പടം) സന്ദീപ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.