ശ്രീകണ്ഠപുരം: ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭയിൽ പച്ചത്തുരുത്ത് നിർമാണത്തിന് തുടക്കമായി. ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജ് അനുവദിച്ച 25 സെന്റ് സ്ഥലത്താണ് അറുനൂറിലധികം വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ച് പച്ചത്തുരുത്ത് ഒരുക്കുന്നത്. ഹരിത കേരളം മിഷന്റെ സഹായത്തോടെയാണ് നഗരസഭ പദ്ധതി നടപ്പാക്കുന്നത്. അസി. പൊലീസ് മേധാവി ടി.കെ. രത്നകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ. ശിവദാസൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ വി.പി. നസീമ, പി.പി. ചന്ദ്രാംഗദൻ, കെ.സി. ജോസഫ്കൊന്നക്കൽ, കൗൺസിലർ ടി.സി. ഭവാനി, കെ.ടി. ലീല, കെ.വി. കുഞ്ഞിരാമൻ, പ്രിൻസിപ്പൽ ഡോ. ഡൊമിനിക് തോമസ്, മാനേജർ വിനിൽ വർഗീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.