തളിപ്പറമ്പ്: കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ചക്ക ഉൽപന്നങ്ങളുടെ മത്സരവും ഫെസ്റ്റും സംഘടിപ്പിച്ചു. നഗരസഭ ഓഫിസിനുസമീപം നടന്ന ഫെസ്റ്റ് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ പി. റജുല ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അംഗങ്ങൾ വീട്ടിൽനിന്നുണ്ടാക്കിയ ചക്ക കൊണ്ടുള്ള ഉൽപന്നങ്ങളാണ് മത്സരത്തിൽ ഉൾപ്പെടുത്തിയത്. ചക്ക അച്ചാർ, സ്ക്വാഷ്, നെയ്യപ്പം, ഉപ്പേരി, വട്ടയപ്പം, ചക്കക്കുരു വട, ജാം, ചക്കപ്പൂതൽ, അച്ചാർ, ചക്ക പ്രഥമൻ, കട്‍ലറ്റ്, മിക്സ്ചർ, ചക്കപ്പോള, ചക്ക ചില്ലി തുടങ്ങി 36തരം ഉൽപന്നങ്ങൾ പ്രദർശനത്തിനും മത്സരത്തിലും ഉണ്ടായിരുന്നു. 13ഓളം എ.ഡി.എസുകളിൽനിന്ന് രണ്ടുതരം വീതം ഉൽപന്നങ്ങളാണ് തയാറാക്കിക്കൊണ്ടുവന്നത്. ചക്ക ഉത്സവത്തിനെത്തിയവരിൽനിന്ന് നല്ല രീതിയിൽ ഓർഡറും ലഭിച്ചു. ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് കാഷ് അവാർഡും നൽകുന്നുണ്ട്. എല്ലാ മാസവും ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്സൻ രാജി നന്ദകുമാർ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് നഗരസഭ വികസന സ്ഥിരംസമിതി ചെയർപേഴ്സൻ എം.കെ. ഷബിത, പ്രതിപക്ഷ നേതാവ് ഒ. സുഭാഗ്യം, സെക്രട്ടറി എം.എസ്. ശ്രീരാഗ്, വി.വി. ഷാജി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.