കണ്ണൂർ: കോർപറേഷന് കീഴിലുള്ള എസ്.എൻ പാർക്ക് എല്ലാ മാസത്തെയും ആദ്യ ശനിയാഴ്ച ഭിന്നശേഷിക്കാർക്കായി തുറന്നുകൊടുക്കുന്നതിനുള്ള കൗൺസിൽ തീരുമാനത്തിന്റെ ഭാഗമായി ശനിയാഴ്ച തുറന്നു. മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ മുഖ്യാതിഥിയായി. ഡെപ്യൂട്ടി മേയർ കെ. ഷബീന അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാന്മാരായ എം.പി. രാജേഷ്, പി. ഇന്ദിര, സുരേഷ് ബാബു എളയാവൂർ, സിയാദ് തങ്ങൾ, സിനിമ താരം അനിലേഷ് ആർഷ, കൗൺസിലർമാരായ ചിത്തിര ശശിധരൻ, പി.വി. ജയസൂര്യൻ, കെ.പി. അബ്ദുൽ റസാഖ്, ശ്രീജ ആരംഭൻ, പി. കൗലത്ത്, എസ്. ഷഹീദ, ഇ.ടി. സാവിത്രി, പനയൻ ഉഷ, എം. ശകുന്തള, ബീബി, കെ.പി. അനിത, ഡിസ്ട്രിക്ട് പരിവാർ സംഘടന ഭാരവാഹികളായ ആർ.പി. വിനോദ്, പി. മുരളീധരൻ, ടി. ഷബിൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ---------------------- photo: sandeep
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.