പാനൂർ: നഗരസഭയുടെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കുക, ശുചിത്വ സന്ദേശ ബോധവത്കരണ ബോർഡ്, എം.സി.എഫ് സ്ഥാപിക്കൽ എന്നിവയിൽ നടത്തിയ ക്രമക്കേട് വിജിലൻസ് അന്വേഷിക്കുക എന്നീ മുദ്യാവാക്യങ്ങൾ ഉയർത്തി ഡി.വൈ.എഫ്.ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫിസിലേക്ക് മാർച്ച് നടത്തി. ജില്ല സെക്രട്ടേറിയറ്റംഗം കിരൺ കരുണാകരൻ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയംഗം എൻ. ശ്രേഷ അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ ജില്ല പ്രസിഡന്റ് പി.എസ്. സഞ്ജീവ്, എൻ.കെ. റൂബിൻ, അക്ഷയ് പാലക്കൂൽ എന്നിവർ സംസാരിച്ചു. കെ. ഷിന്റു, എൻ.ടി.കെ. റിറ്റീഷ്, നിവേക് പവിത്രൻ, പി.വി. നവാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.