കണ്ണൂർ: ജോയന്റ് കൗൺസിൽ നന്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് എന്റെ ഭൂമി, എന്റെ ജീവൻ എന്ന മുദ്രാവാക്യമുയർത്തി പരിസ്ഥിസംരക്ഷണ സംഗമം നടത്തി. ജോയന്റ് കൗൺസിൽ നന്മ സാംസ്കാരിക വേദി സംസ്ഥാന ജോയന്റ് സെക്രട്ടറി അജയകുമാർ കരിവെള്ളൂർ അധ്യക്ഷത വഹിച്ചു. സംഗമം പരിസ്ഥിതി പ്രവർത്തകൻ വി.സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സജീവൻ കാവുങ്കര മുഖ്യാതിഥിയായി. ജോയന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നാരായണൻ കുഞ്ഞിക്കണ്ണോത്ത്, ജില്ല സെക്രട്ടറി റോയ് ജോസഫ്, ജില്ല പ്രസിഡന്റ് കെ.വി. രവീന്ദ്രൻ, അനിൽ വർഗീസ്, പി. സുധീഷ്, മനീഷ് മോഹൻ, ദീപിക, ബീന കൊരട്ടി എന്നിവർ പങ്കെടുത്തു. കല്ലേൻ പൊക്കുടന്റെ സ്മരണാർഥം സ്മൃതിനാമ്പുകൾ എന്നപേരിൽ ഓർമമരം കലക്ടറേറ്റ് അങ്കണത്തിൽ നട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.