പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി കേന്ദ്രമായി വസ്ത്ര വ്യാപാര ശാല തുടങ്ങാനെന്ന് പറഞ്ഞ് മൂന്നു യുവതികളിൽ നിന്നും പണവും സ്വർണവും തട്ടിയെടുത്തതായി വളപട്ടണം പോലീസിൽ പരാതി. തുടർന്ന് പാപ്പിനിശ്ശേരി സ്വദേശി വി.കെ. അനസി(40)നെതിരെ പോലീസ് കേസ്സെടുത്തു. പാപ്പിനിശ്ശേരി സ്വദേശികളായ സാബിറ, സബില, ഹർ ഷാന എന്നിവരാണ് പരാതിക്കാർ. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ പലപ്പോഴായി 16 ലക്ഷത്തോളം രൂപയും 13 പവൻ സ്വർണവും തട്ടിയെടുത്തതായാണ് പരാതി. സാബിറയുടെ കൈയിൽ നിന്നും മൂന്നു ലക്ഷം രൂപയും 13 പവൻ സ്വർന്നവും സബില യുടെ കൈയിൽ നിന്നും ഒൻപതു ലക്ഷവും ഹർ ഷാനയിൽ നിന്നും നാല് ലക്ഷം രൂപയുമാണ് തട്ടിയത്. പോലീസ് കേസ്സെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.