ഔഷധസസ്യങ്ങൾ നൽകി മാതൃകയായി പവിത്രൻ ഗുരുക്കൾ

കേളകം: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മലയോരത്തെ ജനങ്ങൾക്ക് നൂറുകണക്കിന് വ്യത്യസ്തങ്ങളായ ഔഷധസസ്യങ്ങൾ തയാറാക്കിനൽകി പവിത്രൻ ഗുരുക്കൾ. കോവിഡ് പ്രതിരോധത്തിനായി നാട്ടുവൈദ്യ വിധിപ്രകാരമുള്ള മരുന്നുകൾ ഉപയോഗിച്ച് മാസ്കുകൾ തയാറാക്കി ശ്രദ്ധേയനായിരുന്നു തദ്ദേശീയ പാരമ്പര്യ ചികിത്സ വിഭാഗം ജില്ല സെക്രട്ടറി കൂടിയായ കേളകത്തെ സി.വി.എൻ കളരിയിലെ എൻ.ഇ. പവിത്രൻ ഗുരുക്കൾ.‍ ഔഷധസസ്യങ്ങള്‍ പാതയോരങ്ങളിൽ നടുന്നതിനും സ്കൂളുകളിൽ നടുന്നതിനും ദീർഘകാലമായി ബദ്ധശ്രദ്ധനായ ഇദ്ദേഹം മുൻവർഷം കേളകം പഞ്ചായത്തിലെ പാതയോരങ്ങളിൽ ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തിരുന്നു. ട്രഡീഷനൽ ഹെർബൽ അസോസിയേഷന്റെയും കേളകം സി.വി.എൻ കളരിയുടെയും സംയുക്താഭിമുഖ്യത്തിലാണ് സൗജന്യ ഔഷധസസ്യത്തൈ വിതരണം നടത്തിയത്. ---------------- photo: പവിത്രൻ ഗുരുക്കൾ കൊട്ടിയൂർ സ്കൂളിൽ ഔഷധസസ്യ തൈകൾ വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.