തലശ്ശേരി: തിരുവങ്ങാട് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ പരിസ്ഥിതി ക്ലബും എൻ.എസ്.എസ് യൂനിറ്റും സംയുക്തമായി സംഘടിപ്പിച്ചു. സ്കൂൾ വളപ്പിൽ പി.ടി.എ പ്രസിഡന്റ് യു. ബ്രിജേഷിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എ.കെ. അബ്ദുൽ ലത്തീഫ് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. എൻ.എസ്.എസ് വളന്റിയർമാരുടെ നേതൃത്വത്തിൽ ഗുണ്ടർട്ട് പാർക്ക് ശുചീകരിച്ച് വൃക്ഷത്തൈകൾ നട്ടു. തുടർന്ന് പരിസ്ഥിതി ക്ലബ് അംഗങ്ങളും എൻ.എസ്.എസ് വളന്റിയർമാരും എ.എൻ. ഷംസീർ എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി, സബ് കലക്ടർ അനുകുമാരി എന്നിവർക്ക് പ്രകൃതിസൗഹൃദ പേന വിതരണം ചെയ്തു. തലശ്ശേരി പൊലീസ് സ്റ്റേഷൻ, എ.എസ്.പി കാര്യാലയം, ജില്ല കോടതി, നഗരസഭ കാര്യാലയം, അഗ്നിശമന കാര്യാലയം എന്നിവിടങ്ങളിൽ വൃക്ഷത്തൈകളും പ്രകൃതിസൗഹൃദ പേനയും വിതരണം ചെയ്തു. പ്രധാനാധ്യാപിക ടി.ടി. രജനി, പരിസ്ഥിതി ക്ലബ് കൺവീനർ യൂസഫ് ഒളവിലം, അധ്യാപകരായ കെ.കെ. ഷമിൻ, കെ.പി. ഷമീമ, കെ. ഷിനോജ് എന്നിവർ നേതൃത്വം നൽകി. തലശ്ശേരി: തിരുവങ്ങാട് സ്പോർട്ടിങ് യൂത്ത്സ് ലൈബ്രറിയിൽ വൃക്ഷത്തൈ വിതരണവും പ്രഭാഷണവും സംഘടിപ്പിച്ചു. സി.വി. സുധാകരന്റെ അധ്യക്ഷതയിൽ സി.എച്ച്. സിദ്ദീഖ് മാസ്റ്റർ പരിസ്ഥിതി ബോധവത്കരണ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.