'ഉടൻ നിയമനം നടത്തും'

മാഹി: വിവിധ വകുപ്പുകളിലെ ഒഴിവുകൾ നികത്താൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എൻ. രംഗസാമി ഉറപ്പുനൽകിയതായി രമേഷ് പറമ്പത്ത് എം.എൽ.എ അറിയിച്ചു. കഴിഞ്ഞദിവസം പുതുച്ചേരിയിൽ മുഖ്യമന്ത്രിയെ സന്ദർശിച്ച് തൊഴിൽനിയമനങ്ങളെ സംബന്ധിച്ച് നിവേദനം നൽകിയപ്പോഴാണ് ഇതുസംബന്ധിച്ച ഉറപ്പുനൽകിയത്. എൽ.ഡി.സി, യു.ഡി.സി, സ്റ്റെനോഗ്രാഫർ, പ്രൈമറി അധ്യാപകർ, ഫയർ സർവിസ്, തുടങ്ങിയ തസ്തികകളിലേക്കുള്ള നിയമന നടപടികൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കും. പൊലീസ് വകുപ്പിൽ പുതുച്ചേരി സംസ്ഥാനത്ത് വിവിധ തസ്തികകളിലായി ആയിരത്തോളം പേർക്ക് ഈ വർഷം നിയമനം ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.