ചക്കരക്കല്ല്: പരിസ്ഥിതിദിനത്തിൽ യൂത്ത് കോൺഗ്രസ് ധർമടം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തെ കെ -റെയിൽ പോവുന്ന പ്രദേശങ്ങളിൽ മഞ്ഞക്കുറ്റികൾ സ്ഥാപിക്കാൻ ശ്രമിച്ച കുഴിയിൽ വൃക്ഷത്തൈകൾ നട്ട് പ്രതിഷേധിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സനോജ് പലേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ജയറാം പൊതുവാച്ചേരി, ഗ്രാമപഞ്ചായത്തംഗം എം.കെ. മജീദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കുന്നുമ്മൽ ചന്ദ്രൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അഭയ സുരേന്ദ്രൻ, മണ്ഡലം പ്രസിഡന്റ് എം.വി. ദിൽഷിദ് എന്നിവർ സംസാരിച്ചു. രജീഷ് തയ്യലക്കണ്ടി, അധീപ് ആഡൂർ, വി. നാരായണൻ, കെ. വത്സൻ, കെ. രാജൻ തുടങ്ങിയവർ നേതൃത്വം നൽകി. ---------- CKL: Congress Cap: കെ-റെയിലിനെതിരെ വൃക്ഷത്തൈ നട്ട് പ്രതിഷേധിക്കുന്ന കോൺഗ്രസ് പ്രവർത്തകർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.