പരിസ്ഥിതി ദിനാഘോഷം

പാനൂർ: രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മൊകേരി സ്റ്റുഡൻറ് പൊലീസ് കാഡറ്റിന്റെയും സ്കൂൾ പരിസ്ഥിതി ക്ലബിന്റെയും ആഭിമുഖ്യത്തിൽ സ്കൂൾ പരിസരത്ത് സ്വാഭാവിക വനം വളർത്തിയെടുക്കുന്നതിനുള്ള കർമപദ്ധതി പഞ്ചായത്ത് പ്രസിഡന്റ് പി.വത്സൻ ഉദ്ഘാടനം ചെയ്തു. 'മിയാവാക്കി' എന്ന ജാപ്പനീസ് രീതിയിൽ ഫലവൃക്ഷത്തൈകൾ നട്ടുവളർത്തി മൂന്നുവർഷം പരിചരിച്ച് 10 വർഷം കൊണ്ട് സ്വാഭാവിക വനം രൂപപ്പെടുത്തുകയാണ് ലക്ഷ്യം. വിദ്യാർഥികൾ അവരുടെ ജന്മദിനത്തിൽ സ്കൂൾ പരിസരത്ത് ഫല വൃക്ഷത്തൈകൾ നട്ടുവളർത്തി പരിസ്ഥിതി സംരക്ഷണ യജ്ഞത്തിൽ പങ്കാളികളാവുകയും സ്കൂളിൽ കൂടുതൽ പച്ചത്തുരുത്തുകൾ സൃഷ്ടിക്കാനും ഉദ്ദേശിച്ചാണ് പദ്ധതിക്ക് രൂപം നൽകിയത്. കെ.എം. ഉണ്ണി സ്വാഗതവും എം.കെ. രാജീവൻ നന്ദിയും പറഞ്ഞു. പാനൂർ: തെണ്ടപ്പറമ്പ എൽ.പി സ്കൂൾ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നടലും പ്രകൃതി സംരക്ഷണ പ്രതിജ്ഞയുമെടുത്തു. കൂത്തുപറമ്പ് ബ്ലോക്ക്‌ പഞ്ചായത്ത് അംഗം പി.കെ. അലി നാട്ടുമാവിൻതൈ നട്ട് ഉദ്ഘാടനം ചെയ്തു. തൃപ്രങ്ങോട്ടൂർ മെഡിക്കൽ ഓഫിസർ കെ. എ. ആനന്ദവല്ലി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കണ്ണങ്കോട് വെസ്റ്റ് എൽ.പി സ്കൂളിൽ വാർഡ് അംഗം ഫൈസൽ കൂലോത്ത് ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.