മാഹി: മാഹിയിൽനിന്ന് പുതുച്ചേരിയിലേക്കും തിരിച്ചും സർവിസ് നടത്തുന്ന കാലപ്പഴക്കംചെന്ന ബസുകൾ മാറ്റി പകരം പി.ആർ.ടി.സി പുതിയ ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മാഹി-പള്ളൂർ-പുതുച്ചേരി കമ്മിറ്റികളുടെ നേതൃത്വത്തിൽ പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് ഓഫിസിന് മുന്നിലേക്ക് മാർച്ച് നടത്തി. ജില്ല കമ്മിറ്റി അംഗം പി. സനീഷ് ഉദ്ഘാടനം ചെയ്തു. കെ.കെ. റോഷിത്ത് അധ്യക്ഷത വഹിച്ചു. ആനന്ദ്, സി.ടി. വിജീഷ്, ധനിലേഷ്, നീരജ്, രാഗേഷ്, സനോഷ്, കരുൺ എന്നിവർ സംസാരിച്ചു. caption: പുതിയ ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പുതുച്ചേരി പി.ആർ.ടി.സി ഓഫിസിന് മുന്നിലേക്ക് നടത്തിയ മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.