പെൺകുട്ടിയോട് മോശമായ പെരുമാറ്റം: ഇ.ഡി. ജോസഫിനെതിരെ തലശ്ശേരിയിൽ വീണ്ടും കേസ്

തലശ്ശേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് അശ്ലീല ചുവയുള്ള പരാമർശം നടത്തിയെന്ന പരാതിയെത്തുടർന്ന് കേസ് നടപടികൾ നേരിടുന്ന ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) കണ്ണൂർ ജില്ല മുൻ ചെയർമാൻ ഇ.ഡി. േജാസഫിനെതിരെ തലശ്ശേരിയിൽ വീണ്ടും പോക്സോ കേസ്.
കഴിഞ്ഞ ദിവസത്തെ പരാതിക്കാരിയായ 17കാരിയുടെ ഇളയ സഹോദരിയുടെ പരാതിയിലാണ്​ നാല് ദിവസത്തിനുള്ളിൽ ജോസഫിനെതിരെ രണ്ടാമത്തെ കേസ് കൂടി തലശ്ശേരി പൊലീസ് രജിസ്​റ്റർ ചെയ്തത്. കുടിയാന്മല പൊലീസ് പരിധിയിലെ പീഡനക്കേസിൽ ഇരയായ പെൺകുട്ടി മട്ടന്നൂർ മജിസ്ട്രേറ്റ് മുമ്പാകെ 164 വകുപ്പിൽ മൊഴി നൽകുന്നതിനിടയിലാണ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനിൽനിന്നും കൗൺസലിങ്ങിനിടയിൽ അപമര്യാദയായ പെരുമാറ്റം ഉണ്ടായതായി പരാതി ഉയർന്നത്.
ഇതേ ആരോപണമാണ് പതിനേഴുകാരിയുടെ സഹോദരിയും ഇ.ഡി. ജോസഫിനെതിരെ ഇപ്പോൾ ഉന്നയിച്ചത്. ശിവപുരത്തെ സർക്കാർ നിയന്ത്രണ കേന്ദ്രത്തിൽ കഴിയുകയാണ് സഹോദരിമാർ. മാതാപിതാക്കൾ തമ്മിലകന്ന് മക്കളെ കൈവിട്ടതോടെയാണ് സഹോദരിമാർ അഭയകേന്ദ്രത്തിലെത്തിയത്.
ഇപ്പോൾ പരാതിക്കാരിയായ പെൺകുട്ടി ആരോപിച്ച കൗൺസലിങ് നടന്നതും തലശ്ശേരി പൊലീസ് സ്​റ്റേഷൻ പരിധിയിലെ എരഞ്ഞോളി ആഫ്റ്റർ കെയർ ഹോമിലായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ല ചെയർമാൻ പദവിയിൽനിന്നും സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പ് ഇ.ഡി. ജോസഫിനെ മാറ്റിയിട്ടുണ്ട്. ഒക്േടാബർ 20നാണ് ആദ്യപരാതിക്കിടയായ സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.