കുടിയിറക്കപ്പെട്ടവരുടെ കെട്ടിടം പണി എളുപ്പമാകില്ല

കുടിയിറക്കപ്പെട്ടവരുടെ കെട്ടിടം പണി എളുപ്പമാകില്ലവിനയാകുന്നത്​ ദേശീയപാതയോരത്തെ പ്രവേശന ഫീസും ദൂരപരിധിയും പയ്യന്നൂർ: ദേശീയപാതയോരത്തുനിന്ന് കുടിയിറക്കപ്പെട്ട വ്യാപാര സ്ഥാപനങ്ങൾക്കും വീടുകൾക്കും മറ്റും പകരമായി ബാക്കിയുള്ള സ്ഥലത്തെ പുതിയ കെട്ടിടനിർമാണം അനിശ്ചിതത്വത്തിൽ. ദൂരപരിധി മാറ്റിനിശ്ചയിച്ചതും പ്രവേശനഫീസും ദേശീയപാത അതോറിറ്റിയിൽനിന്ന് അനുമതി വേണമെന്ന നിബന്ധനയുമാണ് കണ്ണൂർ, കാസർകോട് ജില്ലകളിലെ ആയിരക്കണക്കിന് പേരെ ദുരിതത്തിലാക്കിയത്. പൊളിച്ചുമാറ്റിയ കെട്ടിടങ്ങൾക്കുപകരം പുതിയ കെട്ടിടമെന്ന സ്വപ്നനമാണ് തകരുന്നത്.------------------------------ വില്ലനായി പുതിയ ദൂരപരിധി ദേശീയപാതയോരത്ത് പുതുതായി വീടും കെട്ടിടവും നിർമിക്കുന്നവർ 7.5 മീറ്റർ ദൂരപരിധി പാലിക്കണമെന്നും അല്ലാത്തവർ ഭാവിയിൽ സ്വന്തം ചെലവിൽ അവ പൊളിച്ചുമാറ്റുമെന്ന സത്യവാങ്മൂലം നൽകണമെന്നുമാണ് പുതിയ വ്യവസ്ഥ. ഇത് പ്രാബല്യത്തിൽ വന്നാൽ ദേശീയപാത വികസനത്തിന് ഭൂമിയും കെട്ടിടവും വിട്ടുകൊടുത്ത ഉടമകളിൽ നിരവധി പേർക്ക് പുതിയ കെട്ടിടം പണിയാനാവില്ല. ബാക്കിവരുന്ന ചെറിയ സ്ഥലം ഉപയോഗശൂന്യമായി വരുന്നതിന് പുറമെ വിൽക്കാൻപോലും സാധിക്കാത്ത സ്ഥിതിയുണ്ടാവും.---------------------------- കീശ കാലിയാക്കുന്ന പ്രവേശനാനുമതിപ്രവേശനാനുമതിയാണ് (Access permit ) മറ്റൊരു ദുരിതം. സമ്പാദ്യത്തി​ൻെറ മുഖ്യപങ്കും ചെലവഴിച്ച് കെട്ടിടം പണിതാൽ പ്രവേശന പെർമിറ്റ് എടുക്കാതെ നമ്പർ ലഭിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. മാത്രമല്ല, ഇത്തരം പെർമിറ്റുകൾക്ക് അഞ്ചുലക്ഷം രൂപ വരെ ചെലവും നാലുമാസം കാലതാമസവും വേണമെന്ന് ഉടമകൾ പറയുന്നു. പാതയോരത്ത് നിർമിക്കുന്ന കെട്ടിടങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളിൽനിന്ന് അനുവാദം കിട്ടുന്നതിനായി ദേശീയപാത അതോറിറ്റിയുടെ അനുമതിപത്രം നിർബന്ധമാണ്, അനുവദി പത്രികക്ക് 2.8 ലക്ഷം രൂപ സർക്കാറിലേക്കും 2.8 ലക്ഷം രൂപ കൺസൽട്ടേഷൻ ചാർജും നൽകണം. ഇതിനു പുറമെ രണ്ടര ലക്ഷം രൂപ ബാങ്ക് ഗാരൻറിയും നിർബന്ധം. നേരിട്ട് അനുമതി ലഭിക്കാൻ ബുദ്ധിമുട്ടാണെന്നും അതുകൊണ്ട് കൺസൽട്ടേഷനെ ഏൽപിക്കണമെന്നുമാണ് ദേശീയപാതാ വിഭാഗം കോഴിക്കോട് റീജനൽ ഓഫിസിൽനിന്നുള്ള നിർദേശമെന്ന് കെട്ടിട ഉടമകൾ പറയുന്നു.----------------------------------മനസ്സിലാകാത്ത മാർഗനിർദേശങ്ങൾദേശീയപാത സംബന്ധിച്ച മാർഗനിർദേശപ്രകാരം മേൽ മാനദണ്ഡങ്ങൾക്ക് നിലവിലുള്ള ഹൈവേയും സർവിസ് റോഡുമാണ് കണക്കാക്കുന്നത്. എന്നാൽ, പുതിയ പാത എപ്പോൾ പൂർത്തീകരിക്കുമെന്നോ സർവിസ് റോഡ് ഉണ്ടോ ഉണ്ടെങ്കിൽ എവിടെയൊക്കെ, എപ്പോൾ യാഥാർഥ്യമാവുമെന്നോ എന്നതു സംബന്ധിച്ച് ഒരുനിശ്ചയവുമില്ല. പാതയും അനുബന്ധ സംവിധാനവും വരുന്നതുവരെ ലക്ഷങ്ങൾ മുടക്കി കെട്ടിടം പണി പൂർത്തിയാക്കി പൂർത്തീകരണ സർട്ടിഫിക്കറ്റും പഞ്ചായത്ത് നമ്പറും കിട്ടാൻ കാത്തിരിക്കണം. അതുവരെ വ്യവസായവും വ്യാപാരവും തുടങ്ങാൻ പറ്റാത്ത അവസ്ഥയാണ്. പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സർക്കാറുകൾക്കും ജനപ്രതിനിധികൾക്കും നിവേദനം നൽകിയതായി കുഞ്ഞിമംഗലം, ചെറുതാഴം പഞ്ചായത്ത് ദേശീയപാത കൂടയിറക്ക് സമിതി കൺവീനർ കെ. നാരായണൻ അറിയിച്ചു.----------------------------------പ്രതിഷേധവുമായി ഉടമകൾഉടമകളെ കുഴക്കുന്ന നിയമങ്ങൾക്കെതിരെ ബിൽഡിങ്​ ഓണേഴ്​സ് അസോസിയേഷൻ ചെറുതാഴം കമ്മിറ്റി യോഗം പ്രതിഷേധിച്ചു. കെട്ടിട ഉടമകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ യോഗം ചർച്ചചെയ്തു. ദേശീയപാതയോരത്ത് കെട്ടിടം നിർമിക്കുമ്പോൾ ദൂരപരിധി വർധിപ്പിച്ചതും പ്രവേശന ഫീസ് നിർബന്ധമാക്കിയതും ഉദ്യോഗസ്ഥരുടെ ജനദ്രേഹ, മെല്ലെപ്പോക്ക് നയവും തിരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ കെ.പി. അസീസ് അധ്യഷത വഹിച്ചു. ലെൻസ് ഫെഡിനെ പ്രതിനിധാനംചെയ്​ത്​ എൻജിനീയർ സൂരജ്, തൻവീർ അഹമ്മദ് എന്നിവർ ക്ലാസെടുത്തു. കെ. നാരായണൻ, നജ്മുദ്ദീൻ എന്നിവർ സംസാരിച്ചു. മുഹമ്മദ് അനീസ് സ്വാഗതവും പി. ലക്ഷ്മണൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.