കൊലപാതകത്തിൻെറ ഞെട്ടലിൽ പൊതുവാച്ചേരിചക്കരക്കല്ല്: കഴിഞ്ഞദിവസം കാണാതായ യുവാവിൻെറ മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ കനാലിൽ കണ്ടെത്തിയ സംഭവത്തിൻെറ ഞെട്ടലിൽ പൊതുവാച്ചേരി. മണിക്കിയിൽ അമ്പലത്തിന് സമീപം കരുണൻ പീടികക്ക് മുൻവശത്തുള്ള കനാലിൽ ചാക്കിൽകെട്ടി തൂക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയതറിഞ്ഞതോടെ നിരവധിപേരാണ് തടിച്ചുകൂടിയത്. നാലുദിവസം മുമ്പ് കാണാതായ ചക്കരക്കല്ല് സ്വദേശി പ്രജീഷിൻെറ (32) മൃതദേഹമാണ് കണ്ടെത്തിയതെന്ന് അറിഞ്ഞോടെ കൊലപാതകമാണെന്ന സംശയം ബലപ്പെടുകയായിരുന്നു. മരം മോഷണക്കേസിൽ പൊലീസിന് വിവരങ്ങൾ നൽകിയതിന് പിന്നാലെയാണ് പ്രജീഷിനെ കാണാതാവുന്നത്. കൊലപാതകത്തിനുപിന്നിൽ തേക്കുമരം മോഷണക്കേസിലെ പ്രതികളാണെന്ന സൂചന പൊലീസ് അറിയിച്ചതോടെ ക്രൂരകൃത്യത്തിൻെറ ഞെട്ടലിലാണ് പ്രദേശം. നേരത്തെ നടന്ന മരം മോഷണക്കേസിലെ സംഭവവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് മൃഗീയമായ കൊലപാതകത്തിലേക്ക് പ്രതികളെ നയിച്ചത്. മൗവ്വഞ്ചേരി സ്വദേശിയുടെ നാലുലക്ഷം രൂപയുടെ മരു ഉരുപ്പടികൾ മോഷണം പോയതുമായി ബന്ധപ്പെട്ട് ഉടമ ചക്കരക്കല്ല് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ പ്രജീഷിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.റിമാൻഡിലായശേഷം പുറത്തിറങ്ങിയ പ്രതികൾ, നിരവധി തവണ പ്രജീഷിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി സുഹൃത്തുക്കളും നാട്ടുകാരും പറഞ്ഞു. ഈ മാസം 19ന് രാവിലെ മുതൽ പ്രിജീഷിനെ കാണാനില്ലെന്നുപറഞ്ഞ് ബന്ധുക്കൾ ചക്കരക്കല്ല് പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടെ ഞായറാഴ്ച, പ്രജീഷ് ഉപയോഗിച്ചിരുന്ന ചെരിപ്പ് കുട്ടിക്കുന്നുമ്മൽ മെട്ടക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽനിന്ന് കണ്ടെത്തിയതോടെ ഡോഗ് സ്ക്വാഡും പൊലീസും അന്വേഷണം ഊർജിതമാക്കി. തിങ്കളാഴ്ച രാവിലെയോടെ പൂർണമായും ചുരുട്ടിക്കൂട്ടിയ പ്രജീഷിൻെറ മൃതദേഹം പൊലീസ് കണ്ടെത്തുകയായിരുന്നു. കൊല നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞതായും മോഷണക്കേസിൽ പ്രതികളെക്കുറിച്ച് വിവരം നൽകിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതായും കണ്ണൂർ അസി. കമീഷണർ പി.പി. സദാനന്ദൻ പറഞ്ഞു. photo: pothuvachery crowd പൊതുവാച്ചേരിയിൽ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് തടിച്ചുകൂടിയവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.