ഉന്നത വിജയികളെ ആദരിച്ചുപടം....ADARAV 2021 CITY... കൊടപ്പറമ്പ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹല്ല് പരിധിയിലെ ഉന്നത വിജയികളെ ആദരിക്കൽ ചടങ്ങ് 'ആദരവ് 2021' കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു h3 കണ്ണൂർ സിറ്റി: കൊടപ്പറമ്പ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹല്ല് പരിധിയിൽ നിന്ന് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, സി.ബി.എസ്.ഇ, ഐ.സി.എസ്.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ നൂറോളം വിദ്യാർഥികളെയും ഹിഫ്ള് പൂർത്തിയാക്കിയ കുട്ടിയെയും ആദരിച്ചു. 'ആദരവ് 2021'എന്ന പേരിൽ നടത്തിയ പരിപാടി കോർപറേഷൻ മേയർ അഡ്വ.ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. മഹല്ല് കമ്മിറ്റി പ്രസിഡൻറ് മുനീർ ഹാജി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ. ഷബീന ടീച്ചർ എസ്.എസ്.എൽ.സി വിദ്യാർഥികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. കോർപറേഷൻ കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, അഷ്റഫ് ചിറ്റുള്ളി, മഹല്ല് കമ്മിറ്റി സെക്രട്ടറി അബൂബക്കർ ഹാജി, പി.കെ. റയീസ്, കെ. ഉസ്മാൻ, റസൽ, ഹാരിഫ് പാലോട്ട്, നസീർ അറക്കകത്ത്, സാജിദ്, അസീം മുബാറക്, ഷഹീൻ, കെ.വി. റസിയ എന്നിവർ സംസാരിച്ചു. പി.കെ. സമീർ മാസ്റ്റർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി റിസർച് സ്റ്റുഡൻറ് സി.പി. മനാഫ് മാസ്റ്റർ എന്നിവർ മോട്ടിവേഷൻ ക്ലാസ് നൽകി. ടി.കെ. നൗഷാദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.