കണ്ണൂർ: എല്ലാ നിയമങ്ങളുടെയും ലക്ഷ്യം മനുഷ്യാവകാശ സംരക്ഷണമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. ഓരോ ഉദ്യോഗസ്ഥനും മനുഷ്യാവകാശ സംരക്ഷകരാവണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ല പൊലീസ് മനുഷ്യാവകാശ കമീഷൻെറ സഹകരണത്തോടെ സിറ്റി പൊലീസ് ഹാളിൽ പൊലീസ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച മനുഷ്യാവകാശ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൻെറ മുന്നിൽ പരാതിയുമായി വരുന്നവരെ തനിക്ക് തുല്യമായി കരുതിയാൽ പൊലീസുദ്യോഗസ്ഥർക്കെതിരായ പരാതികൾ അവസാനിപ്പിക്കാനാകും. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനാണ് എല്ലാ സർക്കാർ സംവിധാനങ്ങളും പ്രവർത്തിക്കുന്നത്. സത്യസന്ധമായി പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയമം സംരക്ഷിക്കും. എല്ലാ നിയമങ്ങളും ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ട്. അത് കണ്ടറിഞ്ഞ് പ്രവർത്തിക്കാൻ പൊലീസിന് കഴിയണം. ഏതൊരാളും എന്താവശ്യത്തിനും ഓടിെച്ചല്ലുന്ന സ്ഥലം പൊലീസ് സ്റ്റേഷനാണ്. മനുഷ്യാവകാശ സംരക്ഷണ കേന്ദ്രങ്ങളാവണം പൊലീസ് സ്റ്റേഷനുകളെന്നും അദ്ദേഹം പറഞ്ഞു. സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ, അഡീഷനൽ എസ്.പി പ്രിൻസ് അബ്രഹാം, എ.സി.പി പി.പി. സദാനന്ദൻ, ഡിവൈ.എസ്.പി എം.പി. വിനോദ് എന്നിവർ സംസാരിച്ചു. റൂറൽ എസ്.പി നവനീത് ശർമ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.