തലശ്ശേരി: സ്വാതന്ത്ര്യത്തിൻെറ എഴുപത്തഞ്ചാം വാർഷികാഘോഷം പ്രമാണിച്ച് ആസാദി കാ അമൃത് മഹോത്സവ് എന്ന പരിപാടിയുടെ ഭാഗമായി ജൂനിയർ അഭിഭാഷകർക്കും പാലയാട് ലീഗൽ സ്റ്റഡീസിലെ നിയമ വിദ്യാർഥികൾക്കുമായി തൊഴിലുമായി ബന്ധപ്പെട്ട ധാർമികത എന്ന വിഷയത്തിൽ നടത്തി. തലശ്ശേരി കോടതി ദ്വിശതാബ്ദി ഹാളിൽ ഹൈകോടതി ജഡ്ജി ജസ്റ്റിസ് ഡോ.കൗസർ എടപ്പകത്ത് ഉദ്ഘാടനം ചെയ്തു. ഡി.എൽ.എസ്.എ ചെയർമാനും പ്രിൻസിപ്പൽ ജില്ല ജഡ്ജിയുമായ ജോബിൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി ചെയർമാനും വിജിലൻസ് ജഡ്ജിയുമായ കെ.കെ. ബാലകൃഷ്ണൻ, ഡി.എൽ.എസ്.എ സെക്രട്ടറിയും സബ് ജഡ്ജിയുമായ രാമു രമേശ്ചന്ദ്രഭാനു, പബ്ലിക്ക് പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രൻ, തലശ്ശേരി ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ.കെ. വിശ്വൻ, അഡ്വ. ജോൺ ജോസഫ്, കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.