കണ്ണൂര്‍: ലോട്ടറിയുടെ മറവില്‍ ഒറ്റനമ്പര്‍ ചൂതാട്ടം നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍. ചെറുകുന്ന് സ്വദേശിയും കണ്ണൂര്‍ സിറ്റിയില്‍ താമസക്കാരുമായ എം.കെ. ഹൗസില്‍ നൗഷാദ് (48), ചെറുകുന്ന് ചിടങ്ങില്‍ വളപ്പില്‍ പീടികയില്‍ ഹൗസിൽ വി.പി. സഹീദ് (50) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍നിന്ന് ഒറ്റനമ്പര്‍ ചൂതാട്ടത്തിന് നമ്പര്‍ കുറിച്ചിടാന്‍ ഉപയോഗിച്ച രണ്ടു നോട്ടുബുക്കുകളും ഇടപാടുകാരുടെ പേരുവിവരങ്ങള്‍ സൂക്ഷിച്ച കവറും 5500 രൂപയും കണ്ടെടുത്തു. ഇരുചക്ര വാഹനങ്ങളില്‍ മൊബെല്‍ ഫോണ്‍ വഴി ഇടപാട് നടത്തുമ്പോഴാണ് ഇവര്‍ പിടിയിലായത്. റെയിൽവേ സ്റ്റേഷന് പരിസരത്താണ് ഇരുവരെയും പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.