ഇരിക്കൂർ തട്ട്പറമ്പിൽ നായ്​ശല്യം രൂക്ഷം

ഇരിക്കൂർ: പെരുവളത്തുപറമ്പ് തട്ടുപറമ്പ് പരിസരത്ത് നായ്​ ശല്യം രൂക്ഷമായി. കാൽനടക്കാർ, ഇരുചക്രവാഹന യാത്രക്കാർ, സ്കൂൾ വിദ്യാർഥികൾ എന്നിവർക്ക്​ യാത്ര ദുരിതമായി. പ്രഭാത പ്രാർഥനക്ക് പോകുന്നവരെയും വിദ്യാർഥികളെയും നായ്​ക്കൾ തുരത്തുന്നതും വീടുകളിൽനിന്ന്​ ചെരിപ്പുകൾ കടിച്ചുകൊണ്ടുപോകുന്നതും വീട്ടിലെ സോഫ, കസേരകൾ, ബൈക്ക് സീറ്റുകൾ എന്നിവ നശിപ്പിക്കുന്നതും പതിവാണ്​. വരാന്തകളിൽ മലമൂത്രവിസർജനം ചെയ്യുന്നതും പ്രശ്​നമാകുന്നു. കഴിഞ്ഞദിവസം നായ്​ക്കൾ ഓടിച്ചതിനെ തുടർന്ന് രണ്ട്​ മദ്​റസ വിദ്യാർഥികൾക്ക് വീണ് പരിക്കേറ്റിരുന്നു. പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടിയും സ്വീകരിക്കുന്നില്ലെന്ന്​ പരിസരവാസികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.