ആശയസംവാദങ്ങൾ സൗഹാർദത്തെ ബലപ്പെടുത്തും -ടി. ആരിഫലി

തലശ്ശേരി: വിവിധ മതവിഭാഗങ്ങളും തത്ത്വശാസ്ത്രങ്ങളും തമ്മിലുള്ള ആശയസംവാദങ്ങൾ ജനങ്ങൾക്കിടയിലുള്ള സൗഹാർദാന്തരീക്ഷത്തെ ബലപ്പെടുത്തുമെന്ന് ജമാഅത്തെ ഇസ്​ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി. ആരിഫലി പറഞ്ഞു. ഇസ്​ലാം ആശയസംവാദത്തി​ൻെറ സൗഹൃദനാളുകൾ എന്ന കാമ്പയി​ൻെറ ജില്ലതല പ്രചാരണോദ്ഘാടനം തലശ്ശേരിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇസ്​ലാമിനെ പ്രതിനിധാനംചെയ്​ത്​ മുഴുവൻ ജനങ്ങളോടും സൗഹാർദത്തോടെ സംവദിക്കാൻ ജമാഅത്തെ ഇസ്​ലാമി ആഗ്രഹിക്കുന്നു. മനുഷ്യജീവിതത്തി​ൻെറ എല്ലാ മേഖലകളിലും വെളിച്ചം നൽകുന്ന ദർശനമാണ് ഇസ്​ലാം. ആ വെളിച്ചം മുഴുവൻ മനുഷ്യരുടെയും അവകാശമാണ്. അത് കൈമാറാനാണ് ജമാഅത്തെ ഇസ്​ലാമി പ്രവർത്തിക്കുന്നത്​. കേരളത്തി​ൻെറ പാരമ്പര്യം സൗഹൃദപരമായ ആശയസംവാദത്തി​േൻറതാണ്. ആശയങ്ങളെ മൂടിപ്പുതച്ച് അഭ്യൂഹം പ്രചരിപ്പിക്കുന്ന അന്തരീക്ഷം കേരളത്തിൽ സൃഷ്​ടിക്കാൻ ചിലർ ശ്രമിക്കുകയാണ്. സ്വന്തം അസ്​ഥിത്വത്തിൽ ആത്മവിശ്വാസമില്ലാത്തവരാണ് ആശയ സമരത്തെ ഭയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ്​ പി.കെ. മുഹമ്മദ് സാജിദ് നദ്​വി അധ്യക്ഷത വഹിച്ചു. നിഷാദ ഇംതിയാസ്, അഡ്വ. റഹ്മാൻ ഇരിക്കൂർ, ഷബീർ എടക്കാട്, ഹർഷ ഹാഷിം, സി.പി. ആലുപ്പികേയി, യു.പി. സിദ്ദീഖ് മാസ്​റ്റർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി സി.കെ. അബ്​ദുൽ ജബ്ബാർ സ്വാഗതവും കെ.കെ. അസ്‌ലം നന്ദിയും പറഞ്ഞു. ഔസാഫ് ഖിറാഅത്ത് നടത്തി. പടം ......ഇസ്​ലാം ആശയ സംവാദത്തി​ൻെറ സൗഹൃദനാളുകൾ എന്ന കാമ്പയി​ൻെറ ജില്ല പ്രചാരണോദ്ഘാടനം തലശ്ശേരിയിൽ ജമാഅത്തെ ഇസ്​ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.