മാഹി: അഴിയൂർ ഗ്രാമപഞ്ചായത്തിൽ വീടുകളിൽനിന്ന് കുപ്പിച്ചില്ല് മാലിന്യ ശേഖരണം ആരംഭിച്ചു. ഹരിത കർമസേന പ്രവർത്തകർ വീടുകളിൽ നേരിട്ട് പോയാണ് ചില്ലുകൾ ശേഖരിക്കുന്നത്. 25 കിലോ ചാക്കിൽ സൂക്ഷിച്ച ചില്ലിന് 50 രൂപയാണ് ഫീസ് ഈടാക്കുക. കൂടുതൽ ചില്ല് മാലിന്യങ്ങളുള്ള വീടുകളിൽ നിന്ന് കൂടുതൽ തുക ഈടാക്കും. രണ്ടാം വാർഡിൽ നിന്നാണ് ശേഖരണം ആരംഭിച്ചത്. ഇതുസംബന്ധിച്ച് പഞ്ചായത്തിൽ ഹരിത കർമസേന അംഗങ്ങളുടെ യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രമ്യ കരോടി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ഹരിത കർമസേന ലീഡർ എ. ഷിനി എന്നിവർ സംസാരിച്ചു. മുഴുവൻ വാർഡുകളിൽ നിന്നും ചില്ല് മാലിന്യം ശേഖരിക്കുകയും വേർതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.