അഞ്ചരക്കണ്ടി: 'സുകൃതം വിരിയുന്നിടത്ത് പാദം പതിക്കാം' എന്ന പ്രമേയത്തിൽ തണൽ എന്ന പേരിൽ കല്ലായി ശാഖ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് സംയുക്തമായി ഏകദിന പഠന ക്യാമ്പ് നടത്തി. തിങ്കളാഴ്ച രാവിലെ നടന്ന സ്ത്രീകൾക്കുള്ള മയ്യിത്ത് പരിപാലന ക്ലാസ് വേങ്ങാട് പഞ്ചായത്തംഗം ജസ്ലീന ടീച്ചർ ഉദ്ഘാടനം ചെയ്തു. ഫാത്തിമ ഷിഫാന ക്ലാസിന് നേതൃത്വം നൽകി. വൈകീട്ട് നടന്ന പഠന ക്യാമ്പ് അബ്ദുറഹിമാൻ കല്ലായി ഉദ്ഘാടനം ചെയ്തു. പി.കെ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. അബൂട്ടി മാസ്റ്റർ ശിവപുരം ക്ലാസിന് നേതൃത്വം നൽകി. എൻ.പി. താഹിർ ഹാജി, ടി.പി. സഹദ് മാസ്റ്റർ, ഹുസൈൻ വേങ്ങാട്, ഷുഹൈബ് വേങ്ങാട്, പി. റാഫി, കെ.വി. ഹനീഫ, പി.വി. ഷമീർ, കെ.പി. നൗഫൽ, അലി വാഫി എന്നിവർ സംസാരിച്ചു. പി. മുഹമ്മദ് ജാബിർ സ്വാഗതവും യു. സാജിദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.