ബസിൽ കടത്തുകയായിരുന്ന വിദേശമദ്യം പിടികൂടി

മാഹി: മാഹിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ അനധികൃതമായി കടത്തുകയായിരുന്ന വിദേശമദ്യം പിടികൂടി. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മല്ലീശ്വരനെയാണ് 20 ലിറ്റർ വിദേശ മദ്യവുമായി എക്‌സൈസ് സംഘം പിടികൂടിയത്. ദേശീയപാതയില്‍ അഴിയൂരിലെ വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് സമീപം നടന്ന വാഹന പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. വടകര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് അന്‍സാരി, പ്രിവൻറിവ് ഓഫിസര്‍ സി.കെ. ജയപ്രസാദ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി. വിശ്വനാഥന്‍, വി.സി. വിജയന്‍, എ.കെ. രതീഷ്, ബന്‍സിപാല്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.