ഇരിക്കൂർ: 'തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ട്രമല്ല' എന്ന കാമ്പയിൻെറ ഭാഗമായി യൂത്ത് കോൺഗ്രസ് കൂടാളി മണ്ഡലം കമ്മിറ്റി നടത്തിയ പദയാത്ര ആയിപ്പുഴയിൽ സമാപിച്ചു. കൊളോളത്തുനിന്നും ആരംഭിച്ച പദ യാത്രയുടെ ഫ്ലാഗ്ഓഫ് ഡി.സി.സി ജനറൽ സെക്രട്ടറി രാജീവൻ എളയാവൂർ നിർവഹിച്ചു. ആയിപ്പുഴയിൽ നടന്ന സമാപന സമ്മേളനം കെ.പി.സി.സി സംസ്ഥാന സെക്രട്ടറി ബി.ആർ.എം. ഷഫീർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിനേഷ് ചുള്ളിയാൻ വിശിഷ്ടാതിഥിയായി. ജിതിൻ കൊളപ്പ അധ്യക്ഷത വഹിച്ചു. കൃഷ്ണകുമാർ, വി. നാസർ, ബൈജു എന്നിവർ സംസാരിച്ചു. ധന്യ സുനേഷ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.