കണ്ണൂർ: നിരോധിത വസ്തുക്കള്‍കൊണ്ട് പരസ്യ ബോര്‍ഡുകള്‍ നിർമിക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ എസ്. ചന്ദ്രശേഖറിൻെറ നിര്‍ദേശം. ഇതു സംബന്ധിച്ച് പരസ്യ ഏജന്‍സികള്‍ക്കും വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍ക്കും പ്രിൻറിങ് യൂനിറ്റുകള്‍ക്കും മുന്നറിയിപ്പ് നോട്ടീസ് നല്‍കിത്തുടങ്ങി. പി.വി.സി ഫ്ലക്‌സ്, പോളിസ്റ്റര്‍, നൈലോണ്‍, കൊറിയന്‍ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള തുണി തുടങ്ങിയവ ഹോര്‍ഡിങ്സ്, ബാനറുകള്‍, കടയുടെ ബോര്‍ഡുകള്‍ എന്നിവ നിർമിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്നത് സര്‍ക്കാര്‍ ഉത്തരവു പ്രകാരം നിരോധിച്ചതാണ്. പരസ്യബോര്‍ഡുകളില്‍ പ്രിൻറിങ് സ്ഥാപനത്തിൻെറ പേര്, ഫോണ്‍ നമ്പര്‍, പ്രിൻറിങ് നമ്പര്‍ എന്നിവ കൃത്യമായായി രേഖപ്പെടുത്താനും ഉത്തരവില്‍ നിർദേശമുണ്ട്. നിരോധിത വസ്തുക്കള്‍ക്ക് പകരം മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ 100 ശതമാനം കോട്ടണ്‍, പോളി എത്തിലിന്‍, പ്ലാസ്റ്റിക് കോട്ടിങ് ഇല്ലാത്ത പേപ്പര്‍ എന്നിവയില്‍ പി.വി.സി ഫ്രീ, റീസൈക്ലബിള്‍ ലോഗോയും യൂനിറ്റിൻെറ പേരും നമ്പറും പതിച്ചുകൊണ്ടും കോട്ടണില്‍ കോട്ടണ്‍ എന്നും പോളി എത്തിലിനില്‍ പോളി എത്തിലിന്‍ എന്നും രേഖപ്പെടുത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡിൻെറ സര്‍ട്ടിഫിക്കറ്റ് നമ്പറും ചേര്‍ത്തുകൊണ്ട് നിയമം അനുശാസിക്കുന്ന രീതിയിലുള്ള പരസ്യ ബോര്‍ഡുകളും ബാനറുകളും മാത്രമേ ഇനി മുതല്‍ ഉപയോഗിക്കുവാന്‍ പാടുള്ളു. അതില്‍ നിരോധിത വസ്തുക്കള്‍ കാണപ്പെട്ടാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കും. നിരോധിത വസ്തുക്കള്‍കൊണ്ടുള്ള മുഴുവന്‍ പരസ്യ ബോര്‍ഡുകളും കടയുടെ ബോര്‍ഡുകള്‍ എന്നിവ ഒരു മാസത്തിനകം നീക്കം ചെയ്യണം. ചട്ടങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ആദ്യ തവണ 10,000 രൂപയും രണ്ടാം തവണ 25,000 രൂപയുമാണ് പിഴ. കുറ്റം ആവര്‍ത്തിക്കുന്ന പക്ഷം 50,000 രൂപ പിഴ ചുമത്തി ലൈസന്‍സ് ദദ്ദാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.