തളിപ്പറമ്പ്: അധ്യാപകരെ അപമാനിച്ച തളിപ്പറമ്പ് നോർത്ത് എ.ഇ.ഒയെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് കെ. രമേശൻ ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച രാവിലെ 11ഒാടെയാണ് കെ.പി.എസ്.ടി.എ പ്രവർത്തകർ പ്രകടനമായി തളിപ്പറമ്പ് നോർത്ത് എ.ഇ.ഒ ഓഫിസ് സ്ഥിതി ചെയ്യുന്ന മിനി സിവിൽ സ്റ്റേഷന് മുന്നിലെത്തിയത്. തളിപ്പറമ്പ് നോർത്ത് എ.ഇ.ഒ അധ്യാപകരെ നിരന്തരം അപമാനിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിക്കാനെത്തിയ കെ.പി.എസ്.ടി.എ നേതാക്കളെ എ.ഇ.ഒ ഓഫിസിൽനിന്ന് അധിക്ഷേപിച്ച് ഇറക്കിവിട്ടതായാണ് സമരക്കാർ പറയുന്നത്. ഈ സംഭവങ്ങളിൽ പ്രതിഷേധിച്ചാണ് കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് എ.ഇ.ഒ ഓഫിസിലേക്ക് പ്രതിഷേധ സമരം നടത്തിയത്. ജില്ല പ്രസിഡൻറ് യു.കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.വി. സോമനാഥൻ, വി. മണികണ്ഠൻ, വി.ബി. കുബേരൻ നമ്പൂതിരി, ടി. അംബരീഷ്, പി.വി. സജീവൻ, പി.കെ. ഇന്ദിര തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.