ചെറുപുഴ: ആറാട്ടുകടവ് കോളനിയിലെ 11 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി പെരിങ്ങോം വില്ലേജില്‍ അനുവദിച്ച ഭൂമിയുടെ . പെരിങ്ങോം വയക്കര പഞ്ചായത്ത് ഹാളില്‍ നടന്ന പട്ടയവിതരണ ചടങ്ങ് ടി.ഐ. മധുസൂദനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ മുഖ്യാതിഥിയായിരുന്നു. പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡൻറ് വി.എം. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ സി. കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.വി. വത്സല, ചെറുപുഴ പഞ്ചായത്ത് പ്രസിഡൻറ് കെ.എഫ്. അലക്‌സാണ്ടര്‍ എന്നിവരും മറ്റു ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുത്തു. കാട്ടാന ശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് കര്‍ണാടക വനത്തിനും കാര്യങ്കോട് പുഴക്കും ഇടയിലുള്ള ആറാട്ടുകടവില്‍ നിന്നും ഈ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.