വന്യജീവി ആക്രമണത്തിൽനിന്ന്‌ സംരക്ഷിക്കണം

ഇരിട്ടി: വർധിച്ചുവരുന്ന വന്യജീവി ആക്രമണത്തിൽനിന്ന്‌ ജനങ്ങളെയും കൃഷിയെയും സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന്‌ സി.പി.എം ഇരിട്ടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഓടന്തോടിൽ ഫോറസ്‌റ്റ്‌ സ്‌റ്റേഷൻ സ്ഥാപിച്ചും വനാതിർത്തികളിൽ ആനമതിൽ അടക്കമുള്ള സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയും വന്യജീവി ആക്രമണത്തിൽനിന്ന്‌ മലയോരത്തെ രക്ഷിക്കണമെന്നും കേന്ദ്ര സഹകരണ നിയമം പിൻവലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി എം.വി. ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം ഡോ. വി. ശിവദാസൻ, ജില്ല സെക്ര​ട്ടേറിയറ്റ്‌ അംഗങ്ങളായ വൽസൻ പനോളി, പി.വി. ഗോപിനാഥ്‌, പി. പുരുഷോത്തമൻ, ഏരിയ സെക്രട്ടറി കെ.വി. സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു. എം.വി. ചന്ദ്രൻ നന്ദി പറഞ്ഞു. സമാപന സമ്മേളനം എം.വി. ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. കെ.വി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറിയായി കെ.വി. സക്കീർ ഹുസൈനെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.