പേരാവൂർ പഞ്ചായത്തി​െൻറ വാതക ശ്​മശാനം തുറന്നു

പേരാവൂർ പഞ്ചായത്തി​ൻെറ വാതക ശ്​മശാനം തുറന്നു പേരാവൂർ: സാങ്കേതിക നടപടികൾ പൂർത്തിയായതോടെ പേരാവൂർ വെള്ളർവള്ളിയിലെ വാതക ശ്‌മശാനം തുറന്നു നൽകി. പേരാവൂർ ഗ്രാമപഞ്ചായത്ത് 49 ലക്ഷം രൂപ ചെലവഴിച്ചാണ് ശ്‌മശാനം നിർമിച്ചത്. കഴിഞ്ഞ നവംബറിൽ ശ്മശാനത്തി​ൻെറ ഉദ്ഘാടനം നടന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ പ്രവർത്തനം നീണ്ടുപോവുകയായിരുന്നു. ശുചിത്വമിഷ​ൻെറയും എൻജിനീയറിങ് വിഭാഗത്തി​ൻെറയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതാണ് പ്രവർത്തനം നീണ്ടുപോയത്. ഇത് വിമർശനത്തിനും ഇടയാക്കി. സാങ്കേതിക നടപടികൾ മുഴുവൻ കഴിഞ്ഞശേഷമാണ് ശ്‌മശാനം തുറന്നുനൽകുന്നത്. പഞ്ചായത്ത് പരിധിയിലുള്ള സംസ്കാര ചടങ്ങുകൾക്ക് 3000 രൂപയും പഞ്ചായത്തിന് പുറത്തുനിന്നുള്ളവക്ക്​ 3500 രൂപയുമാണ് ഫീസ് വാങ്ങുക. രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചുവരെയാണ് പ്രവർത്തന സമയം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.