കണ്ണൂർ: ശാസ്ത്ര സാഹിത്യ പരിഷത്തിൻെറ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ കർഷക ഐക്യ ദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. നവലിബറൽ നയങ്ങളുടെ പ്രത്യാഘാതം അവതരിപ്പിക്കുന്ന കലാ ജാഥയും അരങ്ങേറി. കണ്ണൂർ നഗരം ചുറ്റിയ ഐക്യദാർഢ്യ പ്രകടനം കാൽടെക്സിൽ സമാപിച്ചു. കർഷക സമര ഐക്യദാർഢ്യ സദസ്സിൽ നവലിബറൽ നയവും കേരളവും എന്ന വിഷയത്തിൽ സി.പി. ഹരീന്ദ്രൻ സംസാരിച്ചു. കെ.കെ. സുഗതൻ അധ്യക്ഷത വഹിച്ചു. പി.കെ. സുധാകരൻ, കെ.സി. പത്മനാഭൻ, കമല സുധാകരൻ, വി.വി. ശ്രീനിവാസൻ, ടി.വി. നാരായണൻ എന്നിവർ സംസാരിച്ചു. പി.പി. ബാബു സ്വാഗതം പറഞ്ഞു. പി. നാരായണൻ കുട്ടി, പി.ടി. രാജേഷ്, കെ. വിനോദ്, പി. സതീശൻ, സിറാജ് തയ്യിൽ, ഹരീഷ് കുറുവ എന്നിവർ നേതൃത്വം നൽകി. തുടർന്ന് കർഷകർക്ക് അഭിവാദ്യമർപ്പിച്ച് 'മണ്ടൂക രസായനം' എന്ന പരിഷത്ത് ചിട്ടപ്പെടുത്തിയ നവലിബറൽ നയങ്ങൾക്കെതിരെയുള്ള നാടകം അരങ്ങേറി. വെള്ളിയാഴ്ച ജില്ലയിൽ 200 കേന്ദ്രങ്ങളിൽ നവലിബറൽ നയങ്ങൾക്കെതിരെ ഐക്യദാർഢ്യ സദസ്സ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.