മാഹി: സംസ്ഥാന സർക്കാറിൻെറ നിർദേശപ്രകാരം അതിദരിദ്രരെ കണ്ടെത്തുന്നതിന് വാർഡ് തലത്തിൽ രൂപവത്കരിച്ച ജനകീയ സമിതിയിലെ അംഗങ്ങൾക്കുള്ള പരിശീലനത്തിന് തുടക്കമായി. കിലയുടെ ആഭിമുഖ്യത്തിൽ ഒരു വാർഡിൽ 15 പേർക്കാണ് പരിശീലനം നൽകുക. പരിശീലന പരിപാടി പ്രസിഡൻറ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, കില റിസോഴ്സ്പേഴ്സന്മാരായ വി.പി. അനിൽകുമാർ, കെ. ബാലകൃഷ്ണൻ, പി.കെ. ഗംഗാധരൻ, വി.ഇ.ഒ കെ. ബജേഷ് എന്നിവർ ക്ലാസെടുത്തു. പരിശീലനം വെള്ളിയാഴ്ചയും തുടരും. വാർഡ് തലത്തിൽ ഫോക്കസ് ഗ്രൂപ് ചർച്ചയിലൂടെയാണ് അതിദരിദ്രരെ കണ്ടെത്തുന്നത്. ഇതിനായി പഞ്ചായത്ത് ആശ്രയ, കിടപ്പുരോഗികൾ, അന്ത്യോദയ അന്നയോജന എന്നീ പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ് വാർഡ് തലത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.