ഭാരവാഹന ഡ്രൈവർമാർക്ക് വെല്ലുവിളി; കയറ്റം കയറാനാവാതെ മാഹി ആശുപത്രി ജങ്​ഷൻ

മാഹി: വാഹനത്തിരക്കേറിയതോടെ, ഇടുങ്ങി വീതികുറഞ്ഞ മാഹിയിലെ ദേശീയപാതയിലും ഗതാഗത സ്തംഭനം പതിവാകുന്നു. വടകര ഭാഗത്തുനിന്ന് മാഹിയിലേക്ക് പ്രവേശിക്കുന്ന പൂഴിത്തല കൂർമ്പക്കാവ് ഭഗവതി ക്ഷേത്രത്തിനുസമീപം മുതൽ ആശുപത്രി ജങ്​ഷൻ വരെ കുത്തനെയുള്ള കയറ്റമാണ് മിക്ക ഗതാഗത സ്തംഭനങ്ങൾക്കും കാരണമാകുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ 12ഉം 14ഉം ചക്രമുള്ള ടോറസ് പോലെയുള്ളവയും മാർബിളും കടപ്പയും പോലുള്ള ഭാരം കയറ്റിയ വലിയ ലോറികളും ടിപ്പർ ലോറികളും ഗ്യാസ് ടാങ്കറുകളും ഇടതടവില്ലാതെ കടന്നുപോവുകയാണ്. ഈ വാഹനങ്ങളിൽ ചിലതിന് കയറ്റം കയറാൻ കഴിയാതെ നിന്നുപോവുമ്പോഴാണ് ആശുപത്രി ജങ്​ഷനിൽ ഗതാഗത സ്തംഭനമുണ്ടാവുന്നത്. വർഷങ്ങളായി മാഹി ദേശീയപാതയിലൂടെ സഞ്ചരിക്കുന്നവർ അനുഭവിക്കുന്ന ദുരിതമാണിത്. അത്യാസന്ന നിലയിലുള്ള രോഗികളുമായി പോവുന്ന ആംബുലൻസും ഇതിൽ പെട്ടുപോവുകയാണ്. പഴയ വാഹനങ്ങൾ, അമിതഭാരം, റോഡി​‍ൻെറ ശോച്യാവസ്ഥ എന്നിവ വാഹനങ്ങൾ നിന്നുപോവാൻ കാരണമാകാറുണ്ടെന്ന് ഡ്രൈവർമാർ പറഞ്ഞു. 2019 മുതൽ ദേശീയപാത അധികൃതർ മാഹിപ്പാലം മുതൽ പൂഴിത്തല വരെയുള്ള പാതയുടെ അറ്റകുറ്റപ്പണിയുടെ ചുമതല മുഴുവനായും ഏറ്റെടുത്തതിനാൽ മാഹി അധികൃർക്ക് റോഡി​‍ൻെറ ഘടന മാറ്റാൻ സാധിക്കില്ല. റോഡി​‍ൻെറ വശങ്ങളിൽ വാഹന പാർക്കിങ്ങിന് തീരെ സൗകര്യമില്ലാത്തതുമൂലം കടകളിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ വാഹനങ്ങൾ റോഡിൽ നിർത്തിയിടുന്നതും ഗതാഗതക്കുരുക്കിനിടയാക്കുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.