വിദ്യാർഥികളില്ല; പയ്യന്നൂർ വനിത പോളിയിൽ സീറ്റൊഴിവ്​

70 സീറ്റിലേക്കും 29 വരെ നേരിട്ടെത്തി പ്രവേശനം നേടാം പയ്യന്നൂർ: പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വനിത പോളിടെക്​നിക്കിൽ വിദ്യാർഥികളില്ലാത്തതിനാൽ 70 ഓളം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. തൊഴിൽസാധ്യത ഏറെയുള്ള ഡിപ്ലോമ കോഴ്‌സുകളിൽ ഇവിടെ പഠനാവസരമുണ്ട്​​. 70 സീറ്റിലേക്കും 29 വരെ നേരിട്ടെത്തി പ്രവേശനം നേടാം. ഇൻസ്‌ട്രുമെ​േൻറഷൻ എൻജിനീയറിങ്‌ -37, ഇലക്‌ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ -22, ബിസിനസ്‌ മാനേജ്‌മൻെറ്​- എട്ട്, കമ്പ്യൂട്ടർ എൻജിനീയറിങ് -മൂന്ന് എന്നിങ്ങനെയാണ് സീറ്റ് ഒഴിവ്. വിദ്യാർഥികൾക്ക്‌ ഹോസ്‌റ്റൽ സൗകര്യവും കോളജ്‌ ബസ്‌ സൗകര്യവുമുണ്ട്‌. കഴിഞ്ഞ അധ്യയന വർഷം കോഴ്സ് പൂർത്തിയാക്കിയ 80 വിദ്യാർഥികൾക്ക് പരീക്ഷ പൂർത്തിയാകുംമുമ്പ് വിവിധ കമ്പനികളിൽ ജോലി ലഭിച്ചിരുന്നു. എസ്‌.എസ്‌.എൽ.സി അടിസ്ഥാന യോഗ്യതയായ കോഴ്‌സുകളെക്കുറിച്ച്‌ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വ്യക്തതയില്ലാത്തതാണ്‌ ഒഴിവുകൾ കൂടാൻ കാരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.