മാക്കൂട്ടം ചുരം പാത; യാത്ര നിയന്ത്രണം ഡിസംബർ എട്ടുവരെ നീട്ടി

ഡി.വൈ.എഫ്.ഐ, കോൺഗ്രസ്‌ പ്രതിഷേധ മാർച്ച്‌ ഇന്ന് ഇരിട്ടി: മാക്കൂട്ടം ചുരം പാത വഴിയുള്ള പ്രവേശനത്തിന് കർണാടക സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം ഡിസംബർ എട്ടുവരെ നീട്ടി. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്​. രാജ്യത്ത് എവിടെയും ഇപ്പോൾ നിലവിലില്ലാത്ത കോവിഡ് നിയന്ത്രണം കർണാടകത്തിൽ മാത്രം ഏർപ്പെടുത്തുന്നത് മലയാളികളോടുള്ള വെല്ലുവിളിയാണെന്ന്​ യാത്രക്കാർ പറയുന്നു. നിത്യേന മൈസൂരു, ബംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളുമായി വിവിധ ആവശ്യങ്ങൾക്ക് ബന്ധപ്പെടുന്ന ആയിരക്കണക്കിന് ആളുകളാണ് നിയന്ത്രണത്തി​ൻെറ പേരിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇപ്പോൾ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഉടൻ പിൻവലിക്കണ​മെന്നാവശ്യപ്പെട്ട് ശനിയാഴ്​ച രാവിലെ 10ന്​ മാക്കൂട്ടം ചെക്ക്​പോസ്​റ്റിലേക്ക് ഡി.വൈ.എഫ്.ഐ ഇരിട്ടി ബ്ലോക്ക്‌ കമ്മിറ്റിയും കോൺഗ്രസ്‌ കുടക് ജില്ല കമ്മിറ്റിയും മാർച്ച്‌ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.