നിർമാണ തൊഴിലാളികൾ പണിമുടക്കും

കണ്ണൂർ: രാജ്യത്തെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ഡിസംബർ രണ്ട്​, മൂന്ന്​ തീയതികളിൽ ദേശവ്യാപകമായി പണിമുടക്കും. നിർമാണ തൊഴിലാളികളുടെ പെൻഷൻ നൽകാനുള്ള സാമ്പത്തികബാധ്യത കേന്ദ്ര സർക്കാർ ഏറ്റെടുക്കുക, മൈഗ്രൻറ് വർക്കേഴ്​സ്​ നിയമവും ബിൽഡിങ്​ ആൻഡ്​ അദർ കൺസ്ട്രക്​ഷൻ വർക്കേഴ്​സ്​ നിയമവും ദേശവ്യാപകമായി നടപ്പാക്കുക, 1996 ലെ നിർമാണ തൊഴിലാളി ക്ഷേമനിധി സെസ് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കി​ൻെറ ഭാഗമായി കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിൽ മാർച്ചും ധർണയും നടത്തും. വാർത്തസമ്മേളനത്തിൽ സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് കെ.പി. സഹദേവൻ, ജന. സെക്രട്ടറി കോനിക്കര പ്രഭാകരൻ, അരക്കൻ ബാലൻ, കെ.പി. ബാലകൃഷ്​ണൻ, ടി. ശശി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.