തലശ്ശേരി: എ.ടി.എസ് കസ്റ്റഡിയിലുള്ള മാവോവാദി പശ്ചിമഘട്ട മേഖല സെക്രട്ടറിയുടെ ചുമതലയുള്ള കേന്ദ്ര കമ്മിറ്റി അംഗം കർണാടക നെന്മാരു എസ്റ്റേറ്റിലെ ബി.ജി. കൃഷ്ണമൂർത്തിയുടെ (വിജയ് - 47) കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. തിങ്കളാഴ്ച തലശ്ശേരി ജില്ല കോടതിയിൽ ഹാജരാക്കിയ മാവോവാദി നേതാവിനെ കൂടുതൽ ചോദ്യം ചെയ്ത് തെളിവുകൾ ശേഖരിക്കാനായി എ.ടി.എസ് കൂടുതൽ ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടതിനെത്തുടർന്ന് ഡിസംബർ ഏഴുവരെ നൽകുകയായിരുന്നു. കണ്ണൂർ ജില്ലയിലെ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2017 മാർച്ച് 20ന് രാത്രി 7.30ന് നടന്ന കേസുമായി ബന്ധപ്പെട്ടാണ് കൃഷ്ണമൂർത്തിയെ എ.ടി.എസ് നേരത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നത്. കരിക്കോട്ടക്കരി അയ്യംകുന്ന് ഉരുപ്പുംകുറ്റിമലയിലെ വീട്ടിൽ തോക്കുമായി അതിക്രമിച്ചുകയറി ഭക്ഷണ സാധനങ്ങൾ വാങ്ങുകയും മാവോവാദി ലഘുലേഘ വിതരണം ചെയ്തുവെന്നുമാണ് കേസ്. യു.എ.പി.എ ചേർത്ത കേസിലെ ഒന്നാം പ്രതിയാണ് കൃഷ്ണമൂർത്തി. കഴിഞ്ഞ 10ന് പുലർച്ച സുൽത്താൻ ബത്തേരി- ഗുണ്ടൽപേട്ട് റോഡിലെ മധൂർ വനം വകുപ്പ് ചെക്ക് പോസ്റ്റിന് സമീപത്തുനിന്നാണ് മാവോവാദി കബനീ ദളം നേതാവ് സാവിത്രിക്കൊപ്പം വേഷംമാറി സഞ്ചരിക്കുകയായിരുന്ന കൃഷ്ണമൂർത്തിയെ ഭീകരവിരുദ്ധ സേന പിടികൂടിയത്. കേസിൽ പ്രതിയായ സാവിത്രി വിയ്യൂർ ജയിലിൽ റിമാൻഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.