Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാവോവാദി നേതാവ് ബി.ജി....

മാവോവാദി നേതാവ് ബി.ജി. കൃഷ്​ണമൂർത്തിയുടെ കസ്​റ്റഡി നീട്ടി

text_fields
bookmark_border
തലശ്ശേരി: എ.ടി.എസ് കസ്​റ്റഡിയിലുള്ള മാവോവാദി പശ്ചിമഘട്ട മേഖല സെക്രട്ടറിയുടെ ചുമതലയുള്ള കേന്ദ്ര കമ്മിറ്റി അംഗം കർണാടക നെന്മാരു എസ്​റ്റേറ്റിലെ ബി.ജി. കൃഷ്​ണമൂർത്തിയുടെ (വിജയ് - 47) കസ്​റ്റഡി കാലാവധി വീണ്ടും നീട്ടി. തിങ്കളാഴ്​ച തലശ്ശേരി ജില്ല കോടതിയിൽ ഹാജരാക്കിയ മാവോവാദി നേതാവിനെ കൂടുതൽ ചോദ്യം ചെയ്​ത് തെളിവുകൾ ശേഖരിക്കാനായി എ.ടി.എസ് കൂടുതൽ ദിവസത്തെ കസ്​റ്റഡി ആവശ്യപ്പെട്ടതിനെത്തുടർന്ന് ഡിസംബർ ഏഴുവരെ നൽകുകയായിരുന്നു. കണ്ണൂർ ജില്ലയിലെ കരിക്കോട്ടക്കരി പൊലീസ് സ്​റ്റേഷൻ പരിധിയിൽ 2017 മാർച്ച് 20ന് രാത്രി 7.30ന് നടന്ന കേസുമായി ബന്ധപ്പെട്ടാണ് കൃഷ്​ണമൂർത്തിയെ എ.ടി.എസ് നേരത്തെ കസ്​റ്റഡിയിൽ വാങ്ങിയിരുന്നത്. കരിക്കോട്ടക്കരി അയ്യംകുന്ന് ഉരുപ്പുംകുറ്റിമലയിലെ വീട്ടിൽ തോക്കുമായി അതിക്രമിച്ചുകയറി ഭക്ഷണ സാധനങ്ങൾ വാങ്ങുകയും മാവോവാദി ലഘുലേഘ വിതരണം ചെയ്​തുവെന്നുമാണ് കേസ്. യു.എ.പി.എ ചേർത്ത കേസിലെ ഒന്നാം പ്രതിയാണ് കൃഷ്​ണമൂർത്തി. കഴിഞ്ഞ 10ന് പുലർച്ച സുൽത്താൻ ബത്തേരി- ഗുണ്ടൽപേട്ട് റോഡിലെ മധൂർ വനം വകുപ്പ് ചെക്ക് പോസ്​റ്റിന് സമീപത്തുനിന്നാണ് മാവോവാദി കബനീ ദളം നേതാവ് സാവിത്രിക്കൊപ്പം വേഷംമാറി സഞ്ചരിക്കുകയായിരുന്ന കൃഷ്​ണമൂർത്തിയെ ഭീകരവിരുദ്ധ സേന പിടികൂടിയത്. കേസിൽ പ്രതിയായ സാവിത്രി വിയ്യൂർ ജയിലിൽ റിമാൻഡിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story