പരിയാരം പൊലീസ് സ്​റ്റേഷൻ കെട്ടിടം ഉടൻ തുറന്നുകൊടുക്കും

പടം- പി.വൈ.ആർ പി.എസ്. നിർമാണം പൂര്‍ത്തീകരിച്ച പരിയാരം പൊലീസ് സ്‌റ്റേഷന്‍ എം. വിജിൻ എം.എൽ.എ സന്ദർശിക്കുന്നു പയ്യന്നൂർ: പരിയാരം പൊലീസ് സ്‌റ്റേഷ​ൻെറ പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഈ മാസം മധ്യത്തോടെ ഉദ്ഘാടനം നടക്കുമെന്ന്​ കെട്ടിടം സന്ദർശിച്ച എം. വിജിൻ എം.എൽ.എ പറഞ്ഞു. പൊലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചുവരുന്ന കെട്ടിടത്തി​ൻെറ പിറകിലായി ദേശീയപാതക്ക് അഭിമുഖമായിട്ടാണ് പുതിയ സ്‌റ്റേഷന്‍. 2009ല്‍ തുടങ്ങിയ കെട്ടിടം ചോര്‍ന്നൊലിക്കുന്നതായതിനാലാണ് പുതിയ കെട്ടിടം നിർമിച്ചത്. രണ്ട് നിലകളിലായി 8500 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തില്‍ നിര്‍മിച്ച ഈ കെട്ടിടത്തില്‍ രണ്ട് ആധുനികസുരക്ഷയുള്ള ലോക്കപ് മുറികളാണുള്ളത്. ഒരു കോടി എണ്‍പത്തിയൊമ്പത് ലക്ഷം രൂപയാണ് നിർമാണച്ചെലവ്. നേരത്തെ നിർദേശിക്കപ്പെട്ട പ്ലാന്‍ ഒഴിവാക്കി പുതിയ പ്ലാന്‍ രൂപപ്പെടുത്തേണ്ടിവന്നതിനാലാണ് നിർമാണം വൈകിയത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ലോക്കപ്പുകളുണ്ട്​. പൊലീസുകാര്‍ക്കുള്ള റെസ്​റ്റ്​ റൂമുകളും ചോദ്യംചെയ്യലിനായി പ്രത്യേക മുറികളും ഒരുക്കിയിട്ടുണ്ട്. ദേശീയപാതയുടെ ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ അതിന് ശേഷം മാത്രമേ ചുറ്റുമതില്‍ നിർമിക്കുകയുള്ളൂവെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.