വാക്സിനെടുക്കാത്ത ജീവനക്കാരുടെ പേരുവിവരം പ്രസിദ്ധീകരിക്കണം - എസ്.ഇ.എ

ചക്കരക്കല്ല്: മതപരമായ കാരണങ്ങൾ എന്നുപറഞ്ഞ് പുകമറ സൃഷ്​ടിച്ച് പ്രസ്​താവനകൾ ഇറക്കുന്നതിനുപകരം വാക്സിനെടുക്കാത്ത അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും പേരുവിവരം പ്രസിദ്ധീകരിക്കാൻ സർക്കാർ തയാറാവണമെന്ന് സമസ്ത എംപ്ലോയീസ് അസോസിയേഷൻ ജില്ല കമ്മിറ്റി. ഒരു നേതാവും വാക്സിൻ എടുക്കരുതെന്ന് പറഞ്ഞിട്ടില്ല. ഉത്തരവാദപ്പെട്ടവർ അപക്വമായ പ്രസ്​താവനകൾ ഇറക്കുന്നതിനുപകരം സമൂഹത്തിന് മുന്നിൽ അത്തരക്കാരെ അവതരിപ്പിക്കുകയാണ് വേണ്ടത്. ജില്ല പ്രസിഡൻറ് ലത്തീഫ് പന്നിയൂർ അധ്യക്ഷത വഹിച്ചു. പി.ടി. മുഹമ്മദ്, കെ.പി. മുഹമ്മദ്, ഹബീബ് തങ്ങൾ, ഇബ്രാഹിം പെരുമളാബാദ്, അബ്​ദുൽ നാസർ തളിപ്പറമ്പ്​, സക്കരിയ്യ അസ്അദി, സി.പി. സലീത്ത്, കെ. ഫൈസൽ, ഹസൈനാർ പെരുവണ, കെ.കെ. മുഹമ്മദ് റഫീഖ് എന്നിവർ സംസാരിച്ചു. റിയാസ് ശാദുലിപ്പള്ളി സ്വാഗതവും എം.എം. ഷരീഫ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.