മയ്യഴിപ്പുഴ; ജാഗ്രതാസമിതികൾ പ്രവർത്തനസജ്ജമായി

പെരിങ്ങത്തൂർ: രൂക്ഷമായ മാലിന്യപ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന മയ്യഴിപ്പുഴ സംരക്ഷണത്തിനായി ജാഗ്രതാസമിതികൾ രൂപവത്കരിക്കാൻ പുഴസംരക്ഷണ സമിതി തീരുമാനം. പാനൂർ നഗരസഭയിൽ പുഴയോര വാർഡുകളിലെ കൗൺസിലർമാരും പുഴസംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് നടത്തിയ കരിയാട് മേഖല യോഗത്തിലാണ് മാലിന്യപ്രശ്നം വിഷയമായത്. നഗരസഭയിലെ 19, 20, 22, 23, 24, 25, 26, 27 വാർഡുകളിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ ഡിസംബർ 10ന് മുമ്പായി ജാഗ്രതാസമിതികൾ രൂപവത്കരിക്കും. സമഗ്ര കർമപദ്ധതിയിലൂടെ പുഴയും പുഴയോരവും സമിതിയുടെ നിരീക്ഷണത്തിൽ കൊണ്ടുവരും. യോഗത്തിൽ മയ്യഴിപ്പുഴ സംരക്ഷണസമിതി ചെയർമാൻ വിജയൻ കൈനാടത്ത് പദ്ധതികൾ വിശദീകരിച്ചു. നഗരസഭ കൗൺസിലർ എ.എം. രാജേഷ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ആവോലം ബഷീർ, അൻവർ കക്കാട്ട്, എം.പി. ശ്രീജ, സി.കെ. സജില, ബിന്ദു മോനാറത്ത് എന്നിവർ ചർച്ച നയിച്ചു. കരിയാട് മേഖല കൺവീനർ എം. ഇസ്മയിൽ, ലിബാസ് മാങ്ങാട്, കെ.കെ. ഭരതൻ, ഡോ. എം.കെ. മധുസൂദനൻ, പി.കെ. രാജൻ, പി. പ്രഭാകരൻ, ദേവദാസ് മത്തത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.