അഞ്ചരക്കണ്ടി: വേങ്ങാട് മഹല്ല് പള്ളി, ദർസ്, മദ്റസ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്താൻ വഖഫ് ബോർഡ് ഉത്തരവ്. നിലവിലെ ഭരണസമിതിയുടെ കാലാവധി മൂന്നുവർഷം കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാത്ത സാഹചര്യത്തിൽ ഭരണ സമിതി അംഗങ്ങളായ സി.പി. സലീം, ഹുസൈൻ വേങ്ങാട്, വി.കെ. മുഹമ്മദ്, ഐ.കെ. മുനീർ, സി.പി. അബു കളത്തിൽ, കെ.പി. അബ്ദുൽ റഹൂഫ് എന്നിവർ ചേർന്ന് വഖഫ് ബോർഡിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് തെരഞ്ഞെടുപ്പിന് ഉത്തരവിട്ടത്. തലശ്ശേരി ബാറിലെ അഡ്വ. കെ. ഷുഹൈബാണ് റിട്ടേണിങ് ഓഫിസർ. കഴിഞ്ഞ തവണ കനത്ത സുരക്ഷയിൽ വഖഫ് ബോർഡ് നേരിട്ടാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.