അഞ്ചരക്കണ്ടി: 1,600 സ്നേഹപ്പൊതികൾ വിതരണം ചെയ്ത് സ്വരൂപിച്ച തുക ഹിബ ഫാത്തിമയുടെ കുടുംബത്തിന് കൈമാറി. അപ്ലാസ്റ്റിക് അനീമിയ എന്ന അപൂർവരോഗം ബാധിച്ച ചാമ്പാടിലെ ഹിബ ഫാത്തിമയുടെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടിയാണ് മാമ്പ ഈസ്റ്റ് എൽ.പി സ്കൂൾ ബിരിയാണി ചലഞ്ചിലൂടെ സ്നേഹപ്പൊതികൾ വിതരണം ചെയ്തത്. സ്വരൂപിച്ച തുക സ്കൂൾ മാനേജർ കെ.ഇ. നന്ദകുമാർ ഹിബ ഫാത്തിമയുടെ മാതാവിന് കൈമാറി. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തംഗം ടി.വി. പ്രജീഷ്, ഹെഡ്മാസ്റ്റർ സി. സനീഷ്, പി.ടി.എ പ്രസിഡൻറ് കെ.കെ. രാജീവൻ, സ്റ്റാഫ് സെക്രട്ടറി കെ. സഫിയ, ടി.കെ. ഷഫീർ, എം.എം. വിജിഷ, സി.എ. അനുരാജ്, സാന്ത്വന കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.