മലമാൻ കൊമ്പുകളുമായി നാലംഗ സംഘം പിടിയിൽ

തലശ്ശേരി: കാറിൽ കടത്തുകയായിരുന്ന മലമാൻ കൊമ്പുകളുമായി നാലംഗ സംഘം തലശ്ശേരിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായി. കൊമ്പുകൾ കടത്തിക്കൊണ്ടുവന്ന വാഹനവും കസ്​റ്റഡിയിലെടുത്തു. ധർമടം പാലയാട് കാറാടിയിൽ നിരൺ (37), കണ്ണാടിപ്പറമ്പ് കിഴക്കേവീട്ടിൽ ഗോവിന്ദരാജ് (27), ഏഴാറ്റുമുഖം ടവനിയാട്ടിൽ ലൈജു (49), മേലൂർ യൂനിവേഴ്സിറ്റിക്ക് സമീപം ശ്രീ ശൈലത്തിൽ നീരജ് (21) എന്നിവരാണ് പിടിയിലായത്. വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയിൽ നിന്ന്​ കണ്ണൂർ ഫ്ലയിങ് സ്ക്വാഡ് ഡിവിഷനൽ ഫോറസ്​റ്റ്​ ഓഫിസർക്ക് ലഭിച്ച രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തിൽ റേഞ്ച്​ ഫോറസ്​റ്റ്​ ഓഫിസറും സംഘവും തലശ്ശേരി ഗുഡ് ഷെഡ് റോഡിൽ നടത്തിയ വാഹന പരിശോധനക്കിടയിലാണ് രണ്ട് മലമാൻ കൊമ്പുകളുമായി സംഘത്തെ പിടികൂടിയത്. കോട്ടയം സ്വദേശികൾക്ക് 50 ലക്ഷം രൂപക്ക് മാൻ കൊമ്പുകൾ കച്ചവടം ഉറപ്പിച്ചതിനുശേഷം വിൽപനക്കായി കൊണ്ടു വരുന്നതിനിടയിലാണ് ഇവർ പിടിയിലായത്. ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമ പ്രകാരം മൂന്നു വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. കണ്ണൂർ ഫ്ലയിങ് സ്ക്വാഡ് റേഞ്ച്​ ഫോറസ്​റ്റ്​ ഓഫിസർ വി. ജയപ്രകാശന് പുറമെ സെക്​ഷൻ ഫോറസ്​റ്റ്​ ഓഫിസർമാരായ കെ. ചന്ദ്രൻ, പി. ഷൈജു, സുനിൽകുമാർ ചെന്നപൊയിൽ, ബീറ്റ് ഫോറസ്​റ്റ്​ ഓഫിസർമാരായ സി. പ്രദീപൻ, ടി. പ്രമോദ്കുമാർ, ലിയാണ്ടർ എഡ്വേർഡ്, ജിതിൻ, ബി.പി. സുബിൻ, സീനിയർ ഫോറസ്​റ്റ്​ ഡ്രൈവർ ടി. പ്രജീഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.