ചന്ദ്രൻെറ ഈ നന്മക്ക് തിളക്കമേറെ... ശ്രീകണ്ഠപുരം: ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ നിർധന കുടുംബത്തിന് വീടുവെക്കാൻ സൗജന്യമായി സ്ഥലം നൽകി കുണ്ടൂലാട് സ്വദേശി സി.വി. ചന്ദ്രൻ മാതൃകയായി. നിലവിൽ പുറമ്പോക്ക് സ്ഥലത്ത് ചെറിയ ഷെഡിൽ താമസിക്കുന്ന കുടുംബത്തിന് സുരക്ഷിതഭവനം നിർമിച്ച് നൽകുന്നതിനായി ഗ്രാമപഞ്ചായത്ത് പരിധിയിലെ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പ്രവർത്തനം നടത്തി വരികയായിരുന്നു. ഇതിനായി 'ഇടം' എന്ന പേരിൽ ഒരു വാട്സ്ആപ് കൂട്ടായ്മയും രൂപവത്കരിച്ചിരുന്നു. തുടർന്ന് ചെങ്ങളായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ. രാജേഷ് സമീപിച്ചപ്പോൾ സ്ഥലം സൗജന്യമായി നൽകാൻ സി.വി. ചന്ദ്രൻ തയാറാവുകയായിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് വി.പി. മോഹനൻ, വൈസ് പ്രസിഡൻറ് കെ.എം. ശോഭന എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളുടെ പിന്തുണയും ഉദ്യമത്തിനുണ്ട്. സ്ഥലം സൗജന്യമായി നൽകിയ സി.വി. ചന്ദ്രനെ പഞ്ചായത്ത് പ്രസിഡൻറ് വി.പി. മോഹനൻ അഭിനന്ദിച്ചു. ലഭ്യമായ സ്ഥലത്ത് കുടുംബത്തിന് ഭവനം നിർമിക്കാൻ എല്ലാവരുടെയും പിന്തുണയോടെ ശ്രമങ്ങൾ നടത്തുമെന്ന് പ്രസിഡൻറ് അറിയിച്ചു. സ്ഥലത്തിൻെറ ആധാരം സി.വി. ചന്ദ്രനിൽ നിന്ന് വി.പി. മോഹനൻ, സെക്രട്ടറി കെ.കെ. രാജേഷ് എന്നിവർ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.