ബാറ്ററി മോഷണം: കൂട്ടുപ്രതിയും അറസ്​റ്റിൽ

തളിപ്പറമ്പ്: ബാറ്ററി മോഷണക്കേസിൽ കൂട്ടുപ്രതിയും അറസ്​റ്റിലായി. പുളിമ്പറമ്പ് സ്വദേശി എം.പി. നൗഫലിനെയാണ് തളിപ്പറമ്പ് പൊലീസ് അറസ്​റ്റ്​ ചെയ്തത്. നേരത്തെ അറസ്​റ്റിലായിരുന്ന പ്രതി അബ്​ദുറഹ്മാനെ പൊലീസ് കസ്​റ്റഡിയിൽ വാങ്ങി. മാങ്ങാട്ടുപറമ്പ് എൻജിനീയറിങ്​ കോളജിലെ സോളാർ ലൈറ്റി​ൻെറ ബാറ്ററി മോഷ്​ടിക്കുമ്പോഴാണ് ജീവനക്കാർ അബ്​ദുറഹ്​മാനെ പിടികൂടി പൊലീസിൽ ഏൽപിച്ചത്. വിശദമായ ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചതോടെ നാല് കേസുകളിൽ ഇയാൾ റിമാൻഡിലായി. തളിപ്പറമ്പ് എസ്.ഐ പി.സി. സഞ്ജയ്‌ കുമാർ നൽകിയ അപേക്ഷയിൽ കോടതി അഞ്ച് ദിവസത്തേക്ക് പ്രതിയെ പൊലീസ് കസ്​റ്റഡിൽ വിടുകയായിരുന്നു. പിന്നീട് അബ്​ദുറഹ്​മാ​ൻെറ മൊഴിയുടെ അടിസ്ഥാനത്തിൽ കൂട്ടാളിയായ നൗഫലിനെയും അറസ്​റ്റ്​ ചെയ്യുകയായിരുന്നു. പ്രതികൾ പലയിടങ്ങളിൽനിന്നായി മോഷ്​ടിക്കുന്ന ബാറ്ററികൾ 1000 രൂപക്കാണ് ആക്രി വ്യാപാരികൾക്ക് വിൽപന നടത്തിയിരുന്നത്. എന്നാൽ, 30,000 രൂപയോളം വിലയുള്ള ഈ ബാറ്ററികളിൽനിന്ന്​ ലാഭമുണ്ടാക്കിയത് ആക്രി വ്യാപാരികളാണെന്നാണ് പൊലീസ് പറയുന്നത്. ഇവരെയും അടുത്ത ദിവസങ്ങളിൽ ചോദ്യംചെയ്യും. തളിപ്പറമ്പ് നഗരസഭയിൽ മാത്രം നൂറിലധികം ബാറ്ററികൾ മോഷണംപോയതായി സെക്രട്ടറി പൊലീസിൽ പരാതി നൽകി. ആന്തൂർ, പട്ടുവം, കുറുമാത്തൂർ പ്രദേശങ്ങളിൽനിന്ന്​ സമാന പരാതികൾ വന്നതോടെ പൊലീസ് അന്വേഷണം കൂടുതൽ ഊർജിതമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.